KeralaNews

ജയിലില്‍ നിന്ന് ഇറങ്ങിയ സക്കീര്‍ ഹുസൈന് അണികളുടെ വൻ സ്വീകരണം

 

കൊച്ചി:എറണാകുളം ജില്ലാ ജയിലില്‍ നിന്ന് ഉപാധികളോടെ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ സക്കീർ ഹുസൈന് സ്വീകരണമൊരുക്കി അണികൾ.വ്യവസായിയെ സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്‌തെന്ന കേസിലാണ് സക്കീര്‍ ഹുസൈന്‍ അറസ്റ്റിലായത്.

സിപിഎം നേതാവ് കാരായി രാജന്‍, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ സക്കീറിനെ സ്വീകരിക്കാനെത്തി.മാലയിട്ടാണ് പ്രവര്‍ത്തകര്‍ സക്കീര്‍ ഹുസൈനെ സ്വീകരിച്ചത്.വിവാദ സംഭവങ്ങളായിലൂടെയാണ് സക്കീർ ഹുസൈനെ അറസ്റ് ചെയ്തത്.മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനാൽ ആഴ്ചകളോളം ഒളിവില്‍ കഴിഞ്ഞ ശേഷം ആണ് ഇയാള്‍ പൊലീസില്‍ കീഴടങ്ങിയത്.

കളമശേരി ഏരിയ സെക്രട്ടറി ആയിരുന്ന ഇയാളെ കേസ് മൂലം തൽസ്ഥാനത്തു നിന്ന് മാറ്റിയിരുന്നു.തനിക്കെതിരെയുള്ള കേസിൽ മാധ്യമങ്ങളും പോലീസും മറ്റും തെറ്റായ വിവരങ്ങളാണ് പൊതുജനസമക്ഷം നൽകിയതെന്ന് സക്കീർ ഹുസൈൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button