കൊച്ചി: പാര്‍ട്ടി അനുവാദമില്ലാതെ വിദേശയാത്ര നടത്തിയ സിപിഎം കളമശേരി മുന്‍ ഏരിയാ സെക്രട്ടറി വി എ സക്കീര്‍ ഹുസൈനെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നാല് വീടുകളാണ് സക്കീര്‍ ഹുസൈൻ വാങ്ങിയത്. കൂടാതെ 76 ലക്ഷം രൂപയ്ക്ക് അഞ്ചാമതൊരെണ്ണം വാങ്ങാനും നീക്കമുണ്ടായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വത്തുക്കള്‍ വാങ്ങിച്ച സക്കീര്‍ ഹുസൈന്‍ താനുള്‍പ്പെട്ട കമ്മിറ്റികളില്‍ ഇത് അറിയിച്ചില്ല. കൂടാതെ നേതാവിനെ തിരുത്തുന്നതിലും തെറ്റു ചൂണ്ടിക്കാണിക്കുന്നതിലും കളമശേരി ഏരിയാ കമ്മിറ്റിയുടെ ഭാഗത്തുനിന്നും പിഴവുണ്ടായിയെന്നും റിപ്പോർട്ട് പറയുന്നു. സക്കീര്‍ ഹുസൈന്റെയും ഭാര്യയുടെയും വരുമാനവും മറ്റ് വീടുകളുടെ വാടകയും കണക്കാക്കിയാല്‍ പോലും പുതിയതൊരെണ്ണം വാങ്ങാനുളള സാമ്ബത്തിക ശേഷിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016ല്‍ പാര്‍ട്ടിയെ അറിയിക്കാതെ വിദേശത്ത് പോയി. ദുബൈയിലേക്കെന്നായിരുന്നു സക്കീര്‍ ഹുസൈന്റെ മറുപടി. എന്നാൽ പാര്‍ട്ടി അന്വേഷണത്തില്‍ ബാങ്കോക്കിലെക്കാണ് പോയതെന്ന് വ്യക്തമായെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ സിപിഎം അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു .
അതേസമയം, അനധികൃത സ്വത്തുസമ്ബാദനത്തില്‍ സക്കീര്‍ ഹുസൈന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചു.
Post Your Comments