![](/wp-content/uploads/2020/02/cpm-2.jpg)
പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചതിന് സിഐടിയു നേതാവിനെതിരെ പോലീസ് കേസെടുത്തു.നാനൂറില്‍ പരം അതിഥി തൊഴിലാളികളെ നാട്ടിലേയ്ക്ക് പറഞ്ഞയക്കാം എന്ന് പറഞ്ഞ് പട്ടാമ്പി കവലയില്‍ വിളിച്ച് വരുത്തിയതായാണ് ആരോപണം. സിഐടിയു പാലക്കാട് ജില്ലാ നേതാവായ സക്കീർ ഹുസൈനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പട്ടാമ്പി നഗരസഭാ യുഡിഎഫ് ആണ് ഭരിക്കുന്നത്, ഇതിനെതിരെ ജനരോഷം സൃഷ്ടിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ഗൂഡാലോചന എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ ആരോപിക്കുന്നത് .ഇന്നലെ പ്രതിഷേധം തുടക്കത്തിൽ തന്നെ പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചിരുന്നു. പ്രതിഷേധത്തിലേക്കെന്ന തരത്തിൽ സാഹചര്യം എങ്ങിനെയുണ്ടായെന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
Post Your Comments