KeralaLatest NewsNews

എസ്‌ഐയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ : പാര്‍ട്ടിയുടെ അന്വേഷണം തൃപ്തികരം :അപമര്യാദയായി പെരുമാറിയത് ആരെന്ന് ഫോണിലൂടെ വ്യക്തം

 

കൊച്ചി: കളമശ്ശേരി എസ്ഐയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ താന്‍ നിരപരാധിയെന്ന് സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. പാര്‍ട്ടി അന്വേഷിച്ചപ്പോള്‍ താനല്ല അപമര്യാദയായി പെരുമാറിയിരിക്കുന്നതെന്ന് പാര്‍ട്ടിയ്ക്ക് വ്യക്തമായതായും സക്കീര്‍ ഹുസൈന്‍. കളമശ്ശേരി എസ്ഐ അമൃത് രംഗനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്ഐയാണ് തന്നോട് അപമര്യാദയായി പെരുമാറിയതെന്നും സിപിഎം നേതാവ് പറഞ്ഞു.

Read Also : പാവങ്ങളുടെ പടത്തലവനാണ് സഖാവ് സക്കീർ ഹുസൈൻ പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍

എസ്ഐ പരാതിക്കാരന്റെ ഫോണ്‍ സംഭാഷണം റിക്കാര്‍ഡ് ചെയ്തു പ്രചരിപ്പിച്ചു. എസ്ഐയുടെ നടപടി കൃത്യവിലോപമാണെന്നും സക്കീര്‍ ഹുസൈന്‍ ആരോപിച്ചു. എസ്ഐ അമൃത് രംഗനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിച്ച് താന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സിപിഎം ഏരിയസെക്രട്ടറി പറഞ്ഞു. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ ജില്ലാ നേതാവിനെ എസ്ഐ പിടിച്ച് മാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എസ്ഐയെ ഫോണ്‍ വിളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button