Latest NewsIndiaNews

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മകളും അന്തരിച്ച കോഫി കഫേ ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ മകനും വിവാഹിതരാകുന്നു : വിവാഹനിശ്ചയം കഴിഞ്ഞു

ബെംഗളൂരു • മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി പ്രസിഡന്റുമായ ഡി കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയും കഫെ കോഫി ഡേ (സിസിഡി) സ്ഥാപകനായ അന്തരിച്ച വി.ജി സിദ്ധാർത്ഥയുടെ മകൻ അമർത്യ ഹെഗ്‌ഡെയും വിവാഹിതരാകുന്നു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞദിവസം നടന്നു.

ചടങ്ങില്‍ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. ഈ വർഷം അവസാനം വിവാഹ ചടങ്ങ് നടക്കുമെന്ന് പറയപ്പെടുന്നു.

മുൻ കേന്ദ്രമന്ത്രി എസ് എം കൃഷ്ണയുടെ ചെറുമകനാണ് അമർത്യ ഹെഗ്‌ഡെ. കഴിഞ്ഞ വർഷം ജൂലൈയിലാണ് കഫേ കോഫി ഡേ (സിസിഡി) സ്ഥാപകൻ സിദ്ധാർത്ഥയുടെ മൃതദേഹം നേത്രാവതി നദിയുടെ തീരത്ത് നിന്ന് കണ്ടെത്തിയത്.

എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ശിവകുമാറിന്റെ മൂത്ത മകളായ 22 കാരിയായ ഐശ്വര്യ. അമർത്യ യു.എസിൽ വിദ്യാഭ്യാസം പൂർത്തിയാക്കി, ഇപ്പോൾ അമ്മയോടൊപ്പം കുടുംബത്തിന്റെ ബിസിനസ്സ് കൈകാര്യം ചെയ്യുന്നു.

https://www.facebook.com/100003050457392/videos/pcb.2900461506732169/2900461420065511

shortlink

Related Articles

Post Your Comments

Related Articles


Back to top button