KeralaLatest NewsNews

പൊലീസ് ഉദ്യോഗസ്ഥന്‍ അഖിലിന്‍റെ മരണം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപിക്കുന്നതിനിടെ മരിച്ച കടക്കൽ സ്വദേശി പൊലീസ് ഉദ്യോ​ഗസ്ഥന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ അഖിലിന്‍റെ മരണം വിഷാംശം ഉള്ളില്‍ ചെന്നാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അഖിലിനൊപ്പം മദ്യപിച്ച സുഹൃത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയീലാണ്. സ്പിരിറ്റ് നല്‍കിയ വിഷ്ണുവിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അഖിലിന്‍റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തിരുവനന്തപുരം മ‍െഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂർത്തിയായത്. വിഷാംശം ഉള്ളില്‍ ചെന്നാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.

ALSO READ: ചൈ​നീ​സ് തലസ്ഥാനത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്തി​പ്രാ​പി​ക്കു​ന്നു; ആശങ്കയിൽ രാജ്യം

എന്നാൽ ഇത് എന്തു തരം വിഷമാണെന്ന് രാസപരിശോധനക്ക് ശേഷമേ വ്യക്തമാകൂ. ഇതിനായി ആന്തരിക അവയവങ്ങളും സ്രവങ്ങളും രാസ പരിശോധനക്കായി അയച്ചു. അഖിലിന് ഒപ്പം മദ്യം കഴിച്ച സുഹൃത്ത് ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. ഇയാളെ ഇന്നലെ വൈകി വീണ്ടും ഡയാലിസിസിന് വിധേയനാക്കി. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തയാള്‍ ആശുപത്രിവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button