കുവൈറ്റ് സിറ്റി : കോവിഡ് സ്ഥിരീകരിക്കുന്നവരേക്കാൾ, രോഗമുമുക്തരുടെ എണ്ണം കുവൈറ്റിൽ ഉയരുന്നു. 877 പേർ കൂടി ഞായറാഴ്ച സുഖം പ്രാപിച്ചതോടെ രോഗ മുക്തരുടെ എണ്ണം 26,759ആയി ഉയർന്നു. 2324പേരിൽ നടത്തിയ പരിശോധനയിൽ 41 ഇന്ത്യക്കാർ ഉൾപ്പെടെ 454 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴുപേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 35,920ഉം, മരണസംഖ്യ 296ഉം. നിലവിൽ 8865 പേരാണ് ചികിത്സയിലുള്ളത്.ഇതിൽ 171പേർ തീവ്രപരിചരണ വിഭാഗത്തിലാണ്
കുവൈറ്റികൾ 193, ഈജിപ്തുകാർ 68, ബംഗ്ലാദേശികൾ 35, ഫർവാനിയ ഗവർണറേറ്റിൽ 153, അഹ്മദി ഗവർണറേറ്റിൽ 88, ജഹ്റ ഗവർണറേറ്റിൽ 107 , ഹവല്ലി ഗവർണറേറ്റിൽ 66 , കാപിറ്റൽ ഗവർണറേറ്റിൽ 40 എന്നിങ്ങനെയാണ് തരംതിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്കുകൾ.
Also read : ഇന്ന് ആശ്വാസദിനം : പുതിയ കേസുകള്‍ 54; രോഗമുക്തി നേടിയത് 56 പേര്
ഒമാനിൽ വീണ്ടും ആശങ്കയുടെ ദിനം. 3596 പേരിൽ നടത്തിയ പരിശോധനയിൽ 1404 പേർക്ക് കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1004 പേർ പ്രവാസികളാണ് തുടർച്ചയായ നാലാം ദിവസമാണ് ആയിരത്തിന് മുകളിൽ ആളുകൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. അഞ്ചു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23481ഉം, മരണസംഖ്യ 104 ആയി. 924 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗ വിമുക്തരുടെ എണ്ണം 8454 ആയി ഉയർന്നു. 14923പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. 39 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 313 ആയി. ഇതിൽ 100പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളിൽ 1093 പേരും മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ ഇവിടത്തെ കോവിഡ് ബാധിതരുടെ എണ്ണം 17405 ആയി. 5682 പേർക്കാണ് ഇവിടെ അസുഖം ഭേദമായത്. മരണപ്പെട്ടതിൽ 81 പേരും മസ്കറ്റിൽ ചികിത്സയിലിരുന്നവരാണ്.
Post Your Comments