Latest NewsNewsSports

ഷാഹിദ് അഫ്രീദിക്ക് കോവിഡ്

ലാഹോര്‍: മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ”വ്യാഴാഴ്ച മുതൽ എനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. നിർഭാഗ്യവശാൽ എന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥനകൾ ആവശ്യമാണ്, ഇൻഷാ അല്ലാഹ്,” എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. കോവിഡ് ബാധയേല്‍ക്കുന്ന മൂന്നാമത്തെ പാക് ക്രിക്കറ്റ് താരമാണ് അഫ്രീദി. നേരത്തെ തഫീഖ് ഉമറിനും, സഫര്‍ സര്‍ഫ്രാസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read also: സ്വന്തം നാട്ടുകാരോട് സര്‍ക്കാര്‍ കാണിക്കുന്ന ഒരു ക്രൂരതയായി ഇത് മാറും: കോവിഡ്‌ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിലപാടിനെതിരെ വി. മുരളീധരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button