ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ക്ലാസിക് പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഇന്ത്യ-പാക് മത്സരത്തെക്കുറിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അഫ്രീദി.
‘ഇന്ത്യ-പാക് ടീമുകളില്‍ ആരാണ് കൂടുതല്‍ കരുത്തര്‍, മത്സരം ആര് ജയിക്കും’ എന്നായിരുന്നു ആരാധകൻ അഫ്രീദിയോട് ചോദിച്ചത്. മുമ്പ് ഒട്ടേറെ ഇന്ത്യ-പാക് പോരാട്ടങ്ങളുടെ ഭാഗമായിട്ടുള്ള അഫ്രീദി വിജയികളെ പ്രവചിക്കാതെ മറുപടി നൽകുകയും ചെയ്തു. ‘ഏറ്റവും കുറവ് തെറ്റുകള്‍ വരുത്തുന്ന ടീം വിജയിക്കു’മെന്നായിരുന്നു ഷാഹിദ് അഫ്രീയുടെ മറുപടി.
എല്ലാ ലോകകപ്പിലുമായി ഇന്ത്യ 12 തവണ പാകിസ്ഥാനെ തോല്‍പ്പിച്ചിട്ടുണ്ട്. പാകിസ്ഥാനാവട്ടെ ഒരു തവണമാത്രമാണ് ഇന്ത്യയെ തോല്‍പ്പിക്കാനായത്. കഴിഞ്ഞ ടി20 ലോകകപ്പിലായിരുന്നു പാകിസ്ഥാന്റെ വിജയം. അതിന് മുമ്പ് ഒരിക്കല്‍പ്പോലും ലോകകപ്പില്‍ ഇന്ത്യയെ മറികടക്കാന്‍ കഴിഞ്ഞില്ലെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് പാകിസ്ഥാനുണ്ടായിരുന്നു.
Read Also:- രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ പിന്തുടരാം ഈ ശീലങ്ങൾ!
ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28-ാം തിയതിയാണ് ആദ്യ ഇന്ത്യ-പാക് പോരാട്ടം. തുടർന്ന് സൂപ്പര്‍ ഫോറിലും ഫൈനലിലും ഇന്ത്യ-പാക് പോരാട്ടം വരുന്ന തരത്തിലാണ് മത്സര ക്രമങ്ങൾ. ഇരു ടീമുകളും ഏഷ്യാ കപ്പ് സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Post Your Comments