Latest NewsIndiaNews

കോവിഡിനെ പ്രതിരോധിയ്ക്കാന്‍ ഇന്ത്യയില്‍ മറ്റൊരു മരുന്ന് : ഉത്പ്പാദനം ഉടനെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിയ്ക്കാന്‍ ഇന്ത്യയില്‍ മറ്റൊരു മരുന്ന് , ഉത്പ്പാദനം ഉടനെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം. ആന്റിവൈറല്‍ മരുന്നായ റെംഡിസീവറിന്റെ ആഭ്യന്തര ഉത്പ്പാദനമാണ് രാജ്യത്ത് ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. റെംഡിസീവര്‍ മരുന്നില്‍ കൊറോണ രോഗികളില്‍ പുരോഗതി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ അത്യാവശ്യ ഘട്ടങ്ങളില്‍ റെംഡിസീവര്‍ ഉപയോഗിക്കാന്‍ അടുത്തിടെ അനുമതി നല്‍കിയത്.

Read Also : ആശങ്കയില്‍ മഹാരാഷ്ട്ര ; മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

റെംഡിസീവര്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചതോടെ രാജ്യത്തെ നാല് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനികളാണ് ഉത്പ്പാദനത്തിനും വിതരണത്തിനുമായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അപേക്ഷകള്‍ പരിഗണനയിലാണെന്നും മരുന്നിന്റെ പരീക്ഷണം സര്‍ക്കാര്‍ ലാബുകളിലായിരിക്കും നടക്കുകയെന്നും സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ രാജ്യത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് റെംഡിസീവറിന്റെ ഉപയോഗത്തിന് അനുമതി നല്‍കിയത്. എന്നാല്‍ മരുന്ന് ഉപയോഗിക്കുന്നതിനു മുന്‍പ് രോഗികളുടെ സമ്മതപത്രം വാങ്ങണമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഔദ്യോഗികമായി ലാബുകളില്‍ നടത്തിയ പരീക്ഷണത്തില്‍ ഫലം കണ്ടെത്തിയ ആദ്യ മരുന്നാണ് റെംഡിസീവര്‍. ജൂണ്‍ 1നാണ് നിബന്ധനകളോടെ റെംഡിസീവറിന്റെ ഉപയോഗത്തിന് ഇന്ത്യ അംഗീകാരം നല്‍കിയത്. കഴിഞ്ഞ മാസം അമേരിക്കയും ജപ്പാനും റെംഡിസീവറിന്റെ ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button