Latest NewsIndiaNews

ആശങ്കയില്‍ മഹാരാഷ്ട്ര ; മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴഞ്ചേരി സ്വദേശി കരിപ്പത്താനത്ത് ടിജെ ഫിലിപ്പ് (72) ആണ് മരിച്ചത്. ഭാര്യ ആലീസ്. മകന്‍ ഫിലിപ്പ് ജോണ്‍. അതേസമയം മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ്.

സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസമാണ് മൂവായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1,01,141 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ 53345 പേരാണ് ചികിത്സയിലുള്ളത്. അതേസമയം ആകെ മരണ സംഖ്യ 3717 ആയി. മുംബൈയില്‍ ഇതിനോടകം തന്നെ അരലക്ഷം കോവിഡ് രോഗികള്‍ കവിഞ്ഞു. എന്നാല്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്.

shortlink

Post Your Comments


Back to top button