കൊല്ലം • മെയ് 26 ന് രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴയിലെ ഒരു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഇന്നലെ(ജൂണ്‍ 12) രോഗമുക്തി. മെയ് 24 ന് രോഗം സ്ഥിരീകരിച്ച കല്ലുവാതുക്കല്‍ സ്വദേശിനി(24), ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ചവരായ 45 വയസുള്ള മേലില സ്വദേശിനി, 51 വയസുള്ള തൃക്കരുവ സ്വദേശി എന്നിവരും ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ചവരായ ചവറ സ്വദേശി(39 വയസ്), തൃക്കോവില്‍വട്ടം സ്വദേശി(50 വയസ്) എന്നിവരും ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച തഴവ സ്വദേശി(31 വയസ്) എന്നിവരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഏഴുപേരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
Post Your Comments