കൊല്ലം: അഞ്ചലില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച സംഭവത്തിൽ നിർണായകമായി ഡോക്ടറുടെ മൊഴി. അണലിയുടെ കടിയേറ്റ് ഉത്ര ഒന്നരമാസത്തിലേറെ ചികിത്സയില്‍ കഴിഞ്ഞ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്നാണ് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്. അണലിയുടെ കടിയേറ്റ് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഉത്രയ്ക്ക് ചികിത്സ നല്‍കിയതെന്ന് ഇവർ വ്യക്തമാക്കി. പാമ്പ് കടിയെ തുടര്‍ന്ന് ഉത്രയുടെ കാലില്‍ കാണപ്പെട്ട മുറിവുകളുടെ സ്ഥാനം സംശയം ഉണ്ടായിരുന്നുവെന്നും വീട്ടുകാർ സംശയം ഉന്നയിക്കാതിരുന്നതിനാൽ അത് കാര്യമാക്കിയില്ലെന്നും ഡോക്ടർമാർ മൊഴി നൽകി.
Read also: ആദ്യരാത്രിയില്‍ നവവധുവിനെ കമ്പി പാരകൊണ്ട് അടിച്ചുകൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
കണങ്കാലിന് മുകളിലും മുട്ടിന് താഴെയുമാണ് കടിയേറ്റത്. വീടിന് പുറത്ത് വച്ച് കടിയേറ്റതായാണ് ഉത്രയെ ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞത്. നടന്നുപോകുന്ന ഒരാളെ അണലി കടിച്ചാല്‍ കാലില്‍ അത്രയും ഉയരത്തില്‍ കടിയേല്‍ക്കില്ല. അത്യാഹിത വിഭാഗത്തില്‍ ഉത്രയെ പ്രവേശിപ്പിച്ചപ്പോള്‍ പരിശോധിച്ച ഡോക്ടര്‍, അഡ്മിറ്റ് ചെയ്ത ഡോക്ടര്‍, പാമ്പിന്‍ വിഷം തിരിച്ചറിഞ്ഞ് ചികിത്സിച്ച ഡോക്ടര്‍മാര്‍ എന്നിവരുടെ മൊഴികൾ നിർണായകമാണ്. നാലു ഡോക്ടര്‍മാരുടെയും മൊഴി പ്രത്യേകം പ്രത്യേകമായാണ് രേഖപ്പെടുത്തിയത്.
Post Your Comments