കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിലെ പ്രതി പാമ്പുപിടിത്തക്കാരന്‍ സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തൽ. പാമ്പിനെ പിടികൂടുമ്പോള്‍ മുട്ടകളുണ്ടെങ്കില്‍, വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവര്‍ക്ക് നാവില്‍ കടിപ്പിക്കാന്‍ കൈമാറുമായിരുന്നുവെന്നാണ് വനം വകുപ്പ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്.
Read also: മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി തന്റെ നഗ്ന ശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ: വീഡിയോ
സുരേഷ് മൂര്‍ഖനെ പിടികൂടിയ ആലംകോട്ടെത്തി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെളിവെടുത്തു. മൂര്‍ഖന്‍ കൊഴിച്ചിട്ട പടം ഇവിടെനിന്നു കണ്ടെത്തി. ഇത് കൂടുതല്‍ പരിശോധനയ്ക്ക് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലേക്ക് അയച്ചു. വാവാ സുരേഷും തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. ജേക്കബും സ്ഥലത്ത് എത്തിയിരുന്നു. സുരേഷിന്റെ പക്കല്‍നിന്നാണ് ഉത്രയുടെ ഭര്‍ത്താവ് സൂരജ് പാമ്പിനെ വാങ്ങിയത്. ഇയാള്‍ മൂര്‍ഖനെ വാങ്ങിയത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് സുരേഷിനോടു പറഞ്ഞതായും തെളിവെടുപ്പില്‍ കണ്ടെത്തി.
Post Your Comments