കൊല്ലം: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു അഞ്ചലില്‍ ഉത്ര എന്ന പെൺകുട്ടിയെ ഭർത്താവ് പാമ്പിനെകൊണ്ടു കൊലപ്പെടുത്തിയത്. ഈ കേസിൽ ഏഴാം സാക്ഷി പ്രേംജിത്തിന്റെ വിസ്താരം പൂര്‍ത്തിയായി. ഫോറസ്റ്റ് വകുപ്പിന് കീഴില്‍ പാമ്ബുകളെ കൈകാര്യം ചെയ്യുന്ന സംഘത്തിലെ അംഗമാണ് പ്രേംജിത്ത്.
ഒന്നാം സാക്ഷി ചാവര്‍കാവ് സുരേഷുമായുള്ള പരിചയം പാമ്ബിനെ പിടികൂടുന്നതുമായി ബന്ധപ്പെട്ടാണെന്ന് ആറാം അഡീഷനന്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് മുമ്പാകെ മൊഴി നല്കി. 2020 ഫെബ്രുവരി 26ന് ചാവര്‍കാവ് സുരേഷ് ആവശ്യപ്പെട്ട പ്രകാരം അടൂരില്‍ പാമ്പിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയാണ് സൂരജിനെ കാണുന്നതെന്നും സുരേഷ് കൊണ്ടുവന്ന പ്ലാസ്റ്റിക് ജാറില്‍ സൂക്ഷിച്ചിരുന്ന അണലിയെ വീട്ടിലേക്കുള്ള വഴിമധ്യേ പ്രതിക്ക് കൊടുത്തുവെന്നും പ്രേംജിത്ത് പറഞ്ഞു.
read also:കര്‍ഷകര്‍ക്കായി 18,000 കോടി രൂപ അനുവദിച്ച് പ്രധാനമന്ത്രി
ഒരുമണിക്കൂര്‍ കഴിഞ്ഞ് സൂരജ് തെന്റ പുരയിടത്തില്‍ പാമ്ബിനെ തിരയാന്‍ എത്തണമെന്ന് സുരേഷിനോട് ആവശ്യെപ്പട്ടു. തിരഞ്ഞിട്ടും പാമ്ബിനെ കിട്ടാത്തതിനെതുടര്‍ന്ന് സുരേഷ് താന്‍ സൂക്ഷിച്ചിരുന്ന വിഷമില്ലാത്ത മറ്റൊരു പാമ്ബിനെ സൂരജിന് കൊടുത്തുവെന്നും ഈ പാമ്ബുമായി സൂരജ് നില്ക്കുന്ന രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയും രണ്ട് ചിത്രങ്ങും എടുത്തു അപ്പോള്‍തന്നെ സൂരജിന്റെ സഹോദരിയ്ക്ക് അയച്ചുകൊടുത്തെന്നും പ്രേംജിത്ത് മൊഴി നല്കി.
”പിന്നീട് അഞ്ചലില്‍ ഒരു പെണ്‍കുട്ടി പാമ്പ് കടിയേറ്റ് മരിച്ച വിവരം വന്നതിനുപിന്നാലെ മൂന്നു ദിവസം കഴിഞ്ഞ് സുരേഷ് പരിഭ്രാന്തനായി വിളിച്ചു. ഉടനെ കാണണമെന്ന് പറഞ്ഞു. പാമ്ബിനെ കൊടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ് മരിച്ചതെന്നും ‘അവന് ആ കൊച്ചിനെ പാമ്ബിനെ കൊണ്ട് കടിപ്പിച്ച് കൊന്നതാണെ’ന്നും സുരേഷ് പറഞ്ഞു. ഒരണലിയെ അല്ലേ അന്ന് കൊടുത്തതെന്ന് ചോദിച്ചപ്പോള്‍ അതിനുശേഷം ഒരു മൂര്‍ഖനെയും കൊടുത്തിരുന്നെന്നും സുരേഷ് പറഞ്ഞതായി മൊഴി നല്കി. പിന്നീടുള്ള ദിവസങ്ങളില്‍ കുറ്റബോധം കാരണം കരഞ്ഞുകൊണ്ടാണ് സുരേഷ് സംസാരിച്ചതെന്നും” പ്രേംജിത്ത് മൊഴി നല്കി.
Post Your Comments