അഞ്ചൽ: ഉത്ര വധക്കേസിൽ പിടിയിലായ പാമ്പുപിടിത്തക്കാരൻ സുരേഷ് മനുഷ്യന് ഉപദ്രവകരമായി പാമ്പുകളെ ഉപയോഗിക്കുന്നയാളാണെന്ന് കണ്ടെത്തൽ. സുരേഷ് പിടികൂടുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളിൽ ഇറക്കി വിടുമായിരുന്നു. വീട്ടിൽ വിരിഞ്ഞ മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെ തുറന്നു വിട്ടത് ചാത്തന്നൂർ അടുതല പാലത്തിന്റെ അടുത്താണ്. ഇതിന് മുൻപും ഇത്തരത്തിൽ പ്രവർത്തികൾ ചെയ്‌തിരുന്നതായി സുരേഷ് സമ്മതിച്ചിട്ടുണ്ട്.
Read also: കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്ക്
ഉത്ര വധക്കേസിൽ ചോദ്യം ചെയ്യലിൽ പൊലീസിനെ കുഴയ്ക്കാൻ ആദ്യഘട്ടത്തിൽ സൂരജും സുരേഷും ശ്രമിച്ചിരുന്നു.നാല് സ്ഥലങ്ങളിൽ നിന്നും പിടികൂടിയ പാമ്പുകൾ പക്കലുണ്ടെന്നും ഏതിനെയാണ് സൂരജിന് നൽകിയത് എന്നത് ഓർമയില്ലെന്നുമാണ് സുരേഷ് ആദ്യം നൽകിയ മൊഴി. ഇത് അനുസരിച്ച് നാലിടത്തും പൊലീസ് തെളിവെടുപ്പ് നടത്തി. ഉത്രയെ കൊലപ്പെടുത്താൻ സൂരജ് ആദ്യം ഉപയോഗിച്ച അണലിയെ ചാവർകോട് സുരേഷ് കല്ലുവാതുക്കൽ ശാസ്ത്രിമുക്കിലെ പുരയിടത്തിൽനിന്നു പിടിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. പ്രതികളെ പരിസരവാസികൾ തിരിച്ചറിഞ്ഞു.
Post Your Comments