Latest NewsCricketNewsSports

ഐപിഎല്ലിലേക്ക് ഇല്ലെന്ന് സൈമണ്ട്‌സ്, കാരണം ആ താരം ; ഒടുവില്‍ താരത്തെ ഐപിഎല്ലില്‍ എത്തിക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചത് തന്നെയെന്ന് മാക്‌സ്വെല്‍

2008ല്‍ ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ അന്നത്തെ ഓസിസിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്‌സ് ഇന്ത്യയിലേക്ക് കളിക്കാന്‍ വരാന്‍ സമ്മതിച്ചിരുന്നില്ലെന്ന് കിങ്സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ മുന്‍ സിഇഒയായ നീല്‍ മാക്‌സ്വെല്ലിന്റെ വെളിപ്പെടുത്തല്‍. ഐപിഎല്ലിന് ഇല്ലെന്നു തറപ്പിച്ചു പറഞ്ഞ സൈമണ്ട്സിനെ അന്ന് ഐപിഎല്ലിലേക്ക് എത്തിച്ചത് താനാണെന്നും വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹത്തെ സമ്മതിപ്പിച്ചെടുത്തതെന്നും മാക്‌സ്വെല്‍ പറയുന്നു.

ഐപിഎല്ലിന്റെ തുടക്കമായതിനാല്‍ തന്നെ കൂടുതല്‍ വമ്പന്മാരെ ക്ലബുകളിലേക്ക് എത്തിക്കാനായിരുന്നു ഐപിഎല് മുന്‍ ചെയര്‍മാന്‍ ആയിരുന്ന ലളിത് മോഡിയുടെ ശ്രമങ്ങള്‍. അന്ന് ഐപിഎല്ലിനു പകരം ഉണ്ടായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് അഥവാ ഐസിഎല്‍ ഇന്ത്യയില്‍ ശക്തി പ്രാപിക്കവെയാണ് അതിനെ തകര്‍ക്കുകഎന്ന ലക്ഷ്യത്തോടെ ബിസിസിഐ ഐപിഎല്‍ കൊണ്ടുവന്നത്. അന്ന് ഐസിഎല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുത്താല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ബിസിസിഐ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഐപിഎല്‍ വന്‍ വിജയമാറി.

അന്ന് ഇതിനു പിന്നില്‍ സംഘാടകരുടെ കഠിന പ്രയത്‌നം തന്നെ ഉണ്ടായിരുന്നു. കാരണം അന്ന് ഓസീസ്, കിവീസ് താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിരുന്നു. ഐപിഎല്ലിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതായിരുന്നു അതിനു പിന്നില്‍. അതിനാല്‍ തന്നെ ഇവരെ ടീമിലെത്തിക്കാനുള്ള ദൗത്യം നീല്‍ മാക്സ്വെലിനായിരുന്നു ലളിത് നല്‍കിയത്. അന്ന് കിവീസിനെ പെട്ടെന്ന് ഐപിഎല്ലിലേക്ക് ആകര്‍ഷിപ്പിക്കാന്‍ തന്നെ കൊണ്ട് സാധിച്ചെങ്കിലും ഓസിസിനു മുന്നില്‍ താന്‍ കഠിനമായി പരിശ്രമിച്ചെന്ന് മാക്‌സ്വെല്‍ പറയുന്നു.

ഓസിസ് താരങ്ങളിലാകട്ടെ അന്ന് ഇന്ത്യയില്‍ പോലും കടുത്ത ആരാധകരുണ്ടായിരുന്നു ഏറ്റവും അപകടകാരിയായ ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ സെമണ്ട്‌സിനെ ആയിരുന്നു. 2008 ല്‍ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങുമായി കളിക്കളത്തിലുണ്ടായ വാക്പോരായിരുന്നു കാരണമെന്ന് മാകസ്വെല്‍ പറയുന്നു. അന്ന് നടന്ന ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കിടെ സൈമണ്ട്സിനെ ഹര്‍ഭജന്‍ കുരങ്ങനെന്നു വിളിച്ചത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. അന്ന് ഐസിഎല്ലിനു പകരം ഐപിഎല്ലിലേക്ക് വരണമെന്ന് മാക്‌സ്വെല്‍ പറഞ്ഞപ്പോള്‍ ആദ്യം വിയോജിപ്പ് അറിയിച്ച താരത്തെ സമ്മതിപ്പിച്ചത് വളരെ ബുദ്ധിമുട്ടിമായിരുന്നുവെന്ന് മാക്‌സ്വെല്‍ പറയുന്നു. അന്ന് താരം വരാന്‍ സമ്മതിക്കാതിരുന്നത് ഈ പ്രശ്‌നങ്ങള്‍ കൊണ്ടായിരുന്നു.

പിന്നീട് ഐപിഎല്‍ പ്രഥമ സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്സുമായി അദ്ദേഹം കരാറില്‍ ഒപ്പുവച്ചു. 1.35 മില്ല്യണ്‍ അമേരിക്കന്‍ ഡോളറിനായിരുന്നു അദ്ദേഹത്തിന്റെ കരാര്‍. അന്നു ലേലത്തില്‍ എംഎസ് ധോണിക്കു പിന്നില്‍ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായി സൈമണ്ട്സ് മാറി. കൂടാതെ ഡെക്കാനൊപ്പം ഐപിഎല്‍ കിരീടവിജയത്തില്‍ പങ്കാളിയായ സൈമണ്ട്സ് 2011ല്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും കളിച്ചു. അന്നു ഹര്‍ഭജന്‍ സിങ്ങും മുംബൈ ടീമിലുണ്ടായിരുന്നു. തുടര്‍ന്ന് വിവാദത്തിന്റെ പേരില്‍ ഭാജി തന്നോടു മാപ്പു ചോദിച്ചതായി സൈമണ്ട്സ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button