Latest NewsNewsOmanGulf

ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു

മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു. റൂവി ഹോണ്ട ഹോഡിലെ ഒാർബിറ്റ്​ ബിൽഡിങ്​ മെറ്റീരിയൽസിലെ ജീവനക്കാരനായിരുന്ന പത്തനംതിട്ട മൈലപ്ര സ്വദേശി ജസ്​റ്റിൻ വർഗീസ്​ (34) ആണ്​ അൽ നഹ്​ദ ആശുപത്രിയിൽ വ്യാഴാഴ്​ച മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന്​ കഴിഞ്ഞ എട്ടിന്​ ആശുപത്രിയിൽ പ്രവേശിച്ചത്. കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരണപ്പെടുന്ന ആറാമത്തെ മലയാളിയാണ് ജസ്​റ്റിൻ.
നാലു വർഷത്തിലധികമായി ഒമാനിലുണ്ട്​. ഭാര്യ : ജിൻസി, ജോഹാൻ ഏക മകൻ​. ഇവർ നാട്ടിലാണ്​. ​

Also read : കുവൈറ്റിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം : കോവിഡ് വിമുക്തരുടെ എണ്ണത്തിൽ വർദ്ധന, രോഗ ബാധിതർ കുറയുന്നു

ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവർ 20000കടന്നു. 1117 പേർക്ക്​ വെള്ളിയാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചു, ഇതിൽ 647 പേർ പ്രവാസികളാണ്​. ഏഴുപേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവർ 21071ഉം,മരണസംഖ്യ 96ഉം ആയി. 866 പേർക്ക്​ കൂടി രോഗം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 7489 ആയി ഉയർന്നു. നിലവിൽ 13486 പേരാണ് അസുഖബാധിതരായിട്ടുള്ളത്​. 24 മണിക്കൂറിനുള്ളിൽ 3502 പേർക്കാണ്​ ആകെ രോഗ പരിശോധന നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 44 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 309ലെത്തി ഇതിൽ 92 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. പുതിയ രോഗികളിൽ 729 പേരും മസ്​കറ്റ് ​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്‌ക്കറ്റ് ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 15666 ആയി. 4986 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button