കുവൈറ്റ് സിറ്റി : വീണ്ടും കുവൈറ്റിൽ ആശ്വാസത്തിന്റെ ദിനം, പ്രതിതിദിന കോവിഡ് വിമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്. 911 പേർ കൂടി വെള്ളിയാഴ്ച സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 25,048ആയി ഉയർന്നു. 86 ഇന്ത്യക്കാർ ഉൾപ്പെടെ 520 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആറുപേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 34,952ഉം, മരണസംഖ്യ 285ഉം ആയി. നിലവിൽ 9,619 പേരാണ് ചികിത്സയിലുള്ളത്.
കുവൈറ്റികൾ 232, ഇൗജിപ്തുകാർ 39, ബംഗ്ലാദേശികൾ 53. ഫർവാനിയ ഗവർണറേറ്റിൽ 165, അഹ്മദി ഗവർണറേറ്റിൽ 105, ജഹ്റ ഗവർണറേറ്റിൽ 119 , ഹവല്ലി ഗവർണറേറ്റിൽ 78, കാപിറ്റൽ ഗവർണറേറ്റിൽ 53 എന്നിങ്ങനെയാണ് വിവിധ രാജ്യക്കാർ, പ്രദേശങ്ങൾ എന്നിവ തരംതിരിച്ചുള്ള കോവിഡ് ബാധിതരുടെ എണ്ണം.
Also read : സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 : ഒരു മരണം
ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവർ 20000കടന്നു. 1117 പേർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു, ഇതിൽ 647 പേർ പ്രവാസികളാണ്. ഏഴുപേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവർ 21071ഉം,മരണസംഖ്യ 96ഉം ആയി. 866 പേർക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 7489 ആയി ഉയർന്നു. നിലവിൽ 13486 പേരാണ് അസുഖബാധിതരായിട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ 3502 പേർക്കാണ് ആകെ രോഗ പരിശോധന നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 44 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 309ലെത്തി ഇതിൽ 92 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 729 പേരും മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്‌ക്കറ്റ് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 15666 ആയി. 4986 പേർക്കാണ് ഇവിടെ അസുഖം ഭേദമായത്.
Post Your Comments