മനാമ : ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു. പോലീസ് മ്യൂസിക് ബാൻഡിലെ സീനിയർ മ്യൂസിഷ്യനായിരുന്ന കണ്ണൂർ ചാലാട് സ്വദേശിയുമായ പോൾ സോളമൻ (61) ആണ് മരിച്ചത്. ബി ഡി എഫ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ഒരാഴ്ച്ച മുമ്പാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കേരള പോലീസിലും ഇദ്ദേഹം ജോലി ചെയ്തുരുന്നു. മങ്ങാട്ടുപറമ്പ് പോലീസ് മ്യൂസിക് ബാൻഡിലെ അംഗമായിരുന്നു. ഭാര്യ: ലിനി. (അധ്യാപിക) മകൻ: റെയ്ഗൻ (യു കെയിൽ സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥി).
Post Your Comments