News

അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്: ഇന്ത്യാക്കാരനായ 32 കാരന് ദാരുണാന്ത്യം

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു.ആന്ധ്രപ്രദേശില്‍ നിന്ന് അമേരിക്കയിലെത്തിയ 32കാരനായ ദസരി ഗോപികൃഷ്ണയാണ് കൊല്ലപ്പെട്ടത്.

എട്ട് മാസം മുന്‍പ് മെച്ചപ്പെട്ട ജീവിതം സാധ്യമാകുമെന്ന പ്രതീക്ഷയില്‍ അമേരിക്കിയിലെത്തിയതാണ് ദസരി ഗോപികൃഷ്ണന്‍. ടെക്‌സസിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു.

Read Also: കേരളത്തില്‍ കനത്ത മഴ, അതിതീവ്ര ഇടിമിന്നല്‍: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ടെക്‌സസിലെ ഫൊര്‍ഡെസിലെ മാഡ് ബുച്ചര്‍ സ്റ്റോറിലാണ് സംഭവം നടന്നത്. 3200 ഓളം പേര്‍ താമസിക്കുന്ന നഗരമാണ് ഇത്. ദസരി ഗോപികൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിക്കും അക്രമത്തിനിടെ പരിക്കേറ്റതായാണ് വിവരം. ഇന്നലെ രാവിലെ 11.30 യോടെയാണ് സംഭവം നടന്നത്. സ്റ്റോറിലെ ചെക്ക് ഔട്ട് കൗണ്ടറില്‍ ദസരി ഗോപികൃഷ്ണനാണ് ജോലിയില്‍ ഉണ്ടായിരുന്നത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ അക്രമി ഗോപികൃഷ്ണനെ വെടിവെക്കുന്നതും,ഗോപികൃഷ്ണന്‍ കുഴഞ്ഞുവീഴുന്നതും വ്യക്തമാണെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് സ്റ്റോറിന്റെ കൗണ്ടറിലേക്ക് ചെന്ന അക്രമി അലമാരയില്‍ നിന്ന് എന്തോ ഉയര്‍ത്തി എടുക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button