മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് രോഗബാധയില്ല. ന്യൂമോണിയയെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വളാഞ്ചേരി സ്വദേശി അബ്ദുള്‍ മജീദാണ് (57 ) ഇന്ന് ഉച്ചയ്ക്ക് മരിച്ചത്. ഇയാളുടെ സ്രവ പരിശോധന ഫലമാണ് പുറത്ത് വന്നത്.
ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുള്ള ഇയാള്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നേരത്തെ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇയാള്‍ക്ക് മറ്റ് കൊവിഡ് ലക്ഷണങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
Post Your Comments