Latest NewsNewsBahrainGulf

കോവിഡ് : ബഹ്‌റൈനിൽ വിദേശ തൊഴിലാളികളടക്കം, 400ലധികം പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

മനാമ : ബഹ്‌റൈനിൽ 220 വിദേശ തൊഴിലാളികളടക്കം 469 പേർക്ക് കൂടി ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16200ആയി. പുതുതായി 503 പേർ   സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരായവരുടെ എണ്ണം 11109 ആയി ഉയർന്നു. 30പേരാണ് ഇതുവരെ മരണമടഞ്ഞത്.നിലവിൽ 5062 പേരാണ് ചികിത്സയിൽ ഉള്ളത്. ഇവരിൽ 14പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 യുഎഇയിൽ പ്രതിദിന കോവിഡ് മുക്തരായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ബുധനാഴ്ച 1277പേർ കൂടി സുഖം പ്രാപിച്ചതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 24017ആയി ഉയർന്നു. 603പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഒരാൾ കൂടി മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 284ഉം, രോഗം സ്ഥിരീകരിച്ചവർ 40507ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിൽ 16206പേരാണ് ചികിത്സയിലുള്ളത്.

Also read : രോഗ മുക്തി നേടുന്നവരുടെ എണ്ണം ആക്ടീവ് കേസുകളെ മറികടന്നു, ആശ്വാസത്തോടെ ഇന്ത്യ

സൗദിയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെയും, മരണസംഖ്യയും ഉയർന്നു തന്നെ. വൈറസ് ബാധിച്ച് 36പേർ കൂടി ബുധനാഴ്ച്ച മരിച്ചു. 3717 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 819ഉം, രോഗം സ്ഥിരീകരിച്ചവർ 112288 ആയി. 1615 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 77954ആയി ഉയർന്നുവെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. 33515 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 12 പേരെ കൂടി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതോടെ 1693 പേരുടെ നില ഗുരുതരമായി തുടരുന്നു. രാജ്യത്ത് ആകെ 1019812 കോവിഡ് പരിശോധനകളാണ് നടത്തിയതെന്നും, കഴിഞ്ഞ ദിവസം മാത്രം 22139 പരിശോധനകൾ നടത്തിയെന്ന് അധികൃതർ അറിയിച്ചു. ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് തലസ്ഥാന നഗരമായ റിയാദിലാണ്, 10326 പേർ. യഥാക്രമം ജിദ്ദ, മക്ക, ദമാം, മദീന, ഹുഫൂഫ്, ഖതീഫ്, അൽഖോബാർ, തായിഫ്, ജുബൈൽ, ദഹ്റാൻ എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 180 പ്രദേശങ്ങളിൽ രോഗം പടർന്നിട്ടുണ്ട്.

ഖത്തറിൽ കോവിഡ് ബാധിച്ച് നാല് പേർ കൂടി ബുധനാഴ്ച മരിച്ചു.. 74, 54, 56, 55 വയസുള്ളവരാണ് മരിച്ചത്. ഇതിൽ 55 വയസുള്ള വ്യക്തിക്ക് മാത്രമാണ് വിട്ടുമാറാത്ത മറ്റ് രോഗങ്ങള്‍ ഇല്ലാതിരുന്നത്. 24 മണിക്കൂറിനിടെ 4,929 പേരില്‍ നടത്തിയ പരിശോധനയിൽ 1,716 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 66ഉം, ആകെ രോഗം സ്ഥിരീകരിച്ചവർ 73,595ഉം ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 49,413 ആയി ഉയർന്നു. നിലവിൽ 49,413പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 226 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 2,699,64 കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

Also read : ഇന്ത്യ കോവിഡ് പ്രതിസന്ധി മറികടക്കും… അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ സാമ്പത്തിക ര രംഗത്ത് കുതിച്ച് കയറും : ആഗോള ശ്രദ്ധ നേടി അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്

കുവൈറ്റിൽ കോവിഡ് വിമുക്തരായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 1126 പേർകൂടി ബുധനാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്​തി നേടിയവരുടെ എണ്ണം 23,288ആയി ഉയർന്നു. 130 ഇന്ത്യക്കാർ ഉൾപ്പെടെ 683 പേർക്ക്​   രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ  മരിച്ചു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 275ഉം, രോഗം സ്ഥിരീകരിച്ചവർ 33,823ഉം ആയി. 10,260 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 193 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഫർവാനിയ ഗവർണറേറ്റിൽ 257, അഹ്​മദി ഗവർണറേറ്റിൽ 160 , ജഹ്​റ ഗവർണറേറ്റിൽ 111 , ഹവല്ലി ഗവർണറേറ്റിൽ 103 , കാപിറ്റൽ ഗവർണറേറ്റിൽ 103 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 52 പേർ എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം. ​ ഇന്ത്യക്കാരെ കൂടാതെ കുവൈറ്റികൾ 274, ഇൗജിപ്​തുകാർ 51, ബംഗ്ലാദേശികൾ 58 രോഗം ബാധിച്ച മറ്റുള്ളവർ.

ഒമാനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി ബുധനാഴ്ച്ച മരിച്ചു. 689 പേർക്ക്​ പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 335പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവർ 84ഉം, രോഗം സ്ഥിരീകരിച്ചവർ 18887ഉം ആയി. 177 പേർ കൂടി പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 4329ആയി ഉയർന്നു. 14474പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. ഇതിൽ 85പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,658 കോവിഡ് പരിശോധനകൾ നടത്തിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം പുതിയ രോഗികളിൽ 474 പേരും മസ്​കറ്റ് ​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കറ്റ് ​ ഗവർണറേറ്റിലെ രോഗം ബാധിച്ചവരുടെ എണ്ണം 14138 ആയി. 2217 പേർ സുഖം പ്രാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button