വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും പ്രചാരണ പരിപാടികള്‍ ഉടൻ തുടങ്ങാൻ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രചാരണ പരിപാടികള്‍ വീണ്ടും തുടങ്ങുമെന്നാണ് വിവരം. സിഎന്‍എന്‍ അടക്കമുള്ള അന്തര്‍ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന് വിജയമൊരുക്കിയ പ്രചാരണ ടീമിലെ അംഗങ്ങളെ രംഗത്തിറക്കാനും ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം. ട്രംപിന്റെ പ്രചാരണ പരിപാടികളും റാലികളുമെല്ലാം ജനപങ്കാളിത്തംകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുമെന്നും ജോ ബൈഡന് സ്വപ്നം കാണാനാകാത്തത്ര പിന്തുണ ജനങ്ങള്‍ ട്രംപിന് നല്‍കുമെന്നും ട്രംപിന്റെ പ്രചാരണ വിഭാഗം വ്യക്തമാക്കി.
Post Your Comments