Latest NewsIndia

1962, 2008 എന്നീ വര്‍ഷങ്ങളില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ ഭൂപ്രദേശം കൈയ്യേറി; ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം അതിക്രമിച്ച്‌ കയറിയിട്ടുണ്ടോയെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് ലഡാക്ക് എംപിയുടെ മറുപടി

കോണ്‍ഗ്രസ് ഭരണകാലത്താണ് ചൈനീസ് സൈന്യം ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കൈയ്യടക്കിയതെന്ന് തെളിവ് സഹിതമാണ് എംപി വിശദമാക്കിയത്.

ന്യൂഡല്‍ഹി : ലാഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം അതിക്രമിച്ച്‌ കയറിയിട്ടുണ്ടോയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന് ചുട്ട മറുപടി നല്‍കി ലഡാക്ക് എംപി ജമ്യാങ് സെറിങ് നങ്യാല്‍. 1962ല്‍ ചൈന 37244 ചതുരശ്ര കിലോമീറ്റര്‍ കൈയ്യടക്കി. ഇത് പക്ഷെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യം ഭരിക്കുമ്പോഴായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നങ്യാല്‍ പങ്കുവെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭരണകാലത്താണ് ചൈനീസ് സൈന്യം ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കൈയ്യടക്കിയതെന്ന് തെളിവ് സഹിതമാണ് എംപി വിശദമാക്കിയത്.

1962ല്‍ അക്സായ് ചിന്നിലെ 37,244 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന കൈവശപ്പെടുത്തി. ചുമുര്‍ എരിയയിലെ തിയ പാങ്നാക്, ചബ്ജി വാലി എന്നിവ 2008ലും കൈവശപ്പെടുത്തിയത്. ഡെംചോക്കിലെ സൊരാവര്‍ ഫോര്‍ട്ട് ഈ വര്‍ഷം തന്നെ ചൈനീസ് സൈന്യം തകര്‍ത്തു. 2012ല്‍ അവിടെ അവര്‍ നിരീക്ഷണ കേന്ദ്രം നിര്‍മിച്ചു. ഇവിടെ തന്നെ 13 കോണ്‍ക്രീറ്റ് വീടുകള്‍ ഉള്‍പ്പെടുന്ന കോളനിയും സ്ഥാപിച്ചു.

2008-2009 വര്‍ഷത്തില്‍ ദുങ്തി, ഡെംജോക് എന്നിവയ്ക്കിടയിലുള്ള പുരാതന വ്യാപാര പാതയായിരുന്ന ദൂം ചെലെയും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ ഇവയൊക്കെയും യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഉണ്ടായിട്ടുള്ളത്. ഇതോടൊപ്പം അതിന്റെ മാപ്പും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇനി രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ്സും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ഇനിയും പ്രസ്താവന നടത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നങ്യാല്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്സിന്റെ കാലത്ത് അതിര്‍ത്തിയിലെ ആക്രമംങ്ങള്‍ ഇന്ത്യ ഇരുകൈയ്യും നീട്ടി ഏറ്റുവാങ്ങുകയാണ് ഉണ്ടായിട്ടുള്ളത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ സര്‍ജിക്കല്‍ അറ്റാക്ക് നല്‍കി പ്രത്യാക്രമണം നടത്തിയതായി അമിത് ഷായും രാജ്‌നാഥ് സിങ്ങും ബിജപി ഓണ്‍ലൈന്‍ റാലിയില്‍ പങ്കെടുത്തു സംസാരിക്കവെ കോൺഗ്രസിന് മറുപടി നൽകിയിരുന്നു. ഇതോടെയാണ് ലാഡാക്കില്‍ സൈന്യം അതിക്രമിച്ച്‌ കയറിയിട്ടുണ്ടോയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button