Latest NewsIndia

തങ്ങളുടെ പ്രദേശത്ത് താമസിക്കുന്ന റോഹിൻഗ്യകളെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ഉത്തരവ്

ദില്ലി, ജമ്മു, ഹൈദരാബാദ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40,000 റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ന്യൂഡൽഹി :തങ്ങളുടെ പ്രദേശത്ത് താമസിക്കുന്ന റോഹിംഗ്യൻ മുസ്‌ലിങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. മാർച്ചിൽ നിസാമുദ്ദീനിൽ നടന്ന തബ്ലീഗി ജമാഅത്ത് പരിപാടിയിൽ പങ്കെടുത്ത തെലങ്കാന, ദില്ലി, പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിൽ ചിലർ പങ്കെടുത്തതിനാൽ “റോഹിംഗ്യൻ മുസ്‌ലിംകളും അവരുടെ ബന്ധുക്കളും കോവിഡ് -19 അണുബാധയ്ക്കായി പരിശോധന നടത്തേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) സംസ്ഥാനങ്ങളെ അറിയിച്ചു.

ദില്ലിയിലെ നിസാമുദ്ദീൻ പ്രദേശത്ത് തബ്ലീഗി ജമാഅത്തിന്റെ മത സമ്മേളനത്തിൽ റോഹിംഗ്യകളും പങ്കെടുത്തതിരുന്നുവെന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. നിരവധി റോഹിംഗ്യൻ മുസ്‌ലിംകൾ തബ്ലീഗി ജമാഅത്തിന്റെ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറിമാർക്കും ഡിജിപിക്കും അയച്ച കത്തിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അത്തരമൊരു സാഹചര്യത്തിൽ, അവരിൽ കൊറോണ രോഗബാധി പടരാൻ സാധ്യതയുണ്ട്.

ഏറ്റവുമധികം പ്രേക്ഷകര്‍ കാണുന്ന ടിവി സീരിയലുകൾ രാമായണവും മഹാഭാരതവും, മോദിയുടെ പ്രസംഗം കൂടി ആയതോടെ ദൂരദര്‍ശന്‍ റേറ്റിങ്ങിൽ ഒന്നാമത്

ഹൈദരാബാദിലെ ക്യാമ്പുകളിൽ താമസിക്കുന്ന റോഹിംഗ്യകൾ ഹരിയാനയിലെ മേവാട്ടിൽ നടന്ന തബ്ലീഗി പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നും അവിടെ നിന്ന് നിസാമുദ്ദീനിലേക്ക് പോയിരുന്നതായും മന്ത്രാലയം അറിയിച്ചു.അധികൃതർ വെള്ളിയാഴ്ചയാണ് ഈ വിവരം നൽകിയത്.തബ്ലീഗി ജമാഅത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ശ്രം വിഹാറിലും ദില്ലിയിലെ ഷഹീൻ ബാഗിലും താമസിച്ചിരുന്ന റോഹിംഗ്യകളും അവരവരുടെ ക്യാമ്പുകളിലേക്ക് ഇതേവരെ മടങ്ങിയെത്തിയിട്ടില്ല.

തബ്ലിഗി പ്രവർത്തനത്തിന് പോയ റോഹിംഗ്യകൾ പഞ്ചാബിലെ ദെരാബസ്സിയിലും ജമ്മു കശ്മീരിലെ ജമ്മു മേഖലയിലും തിരിച്ചെത്തിയതായുള്ള റിപ്പോർട്ടുകളും വന്നിട്ടുമുണ്ട്.ദില്ലി, ജമ്മു, ഹൈദരാബാദ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40,000 റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button