തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ നാളെ മുതല്‍ തുറക്കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറിയിച്ചു. കോവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ക്ഷേത്രങ്ങള്‍ തുറക്കുക. ക്ഷേത്രങ്ങള്‍ തുറക്കുന്നതിനെതിരെയുള്ള ബിജെപിയുടെ പരാമര്‍ശത്തെ സംശയത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ തിരക്ക് പിടിച്ച് ക്ഷേത്രങ്ങള്‍ തുറക്കേണ്ടതില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവന. എന്നാല്‍ സുരേന്ദ്രന്റെ പ്രതികരണത്തെ സംശയതോടെ കാണണമെന്ന് എന്‍ വാസു പറഞ്ഞു.
ആരാധനാലയങ്ങള്‍ തുറക്കുന്നതിനു പിന്നില്‍ യാതൊരു ദുരിദേശ്യവും ഇല്ല. ക്ഷേത്രങ്ങള്‍ തുറക്കുന്നതിനെതിരെ പ്രസ്താവന നടത്തിയ സംഘടനയിലെ പലരും ഇതിനു മുന്‍പ് ക്ഷേത്രങ്ങള്‍ തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments