Latest NewsNewsIndia

ബില്‍ അടയ്ക്കാത്തതിൽ രോഗിയെ കട്ടിലില്‍ കെട്ടിയിട്ട സംഭവത്തിൽ സ്വകാര്യ ആശുപത്രി ജില്ലാ ഭരണകൂടം അടപ്പിച്ചു

ഷജപുര്‍ : മധ്യപ്രദേശിൽ ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ രോഗിയായ വൃദ്ധനെ കട്ടിലില്‍ കെട്ടിയിട്ട സംഭവത്തില്‍ ആശുപത്രിക്കെതിരെ നടപടി. ഷജപുരിലെ സ്വകാര്യ ആശുപത്രി ജില്ലാ ഭരണകൂടം അടപ്പിച്ചു. ആശുപത്രി മാനേജര്‍ക്കെതിരെ ഐപിസി 342 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ഷജാപുര്‍ പോലീസ് സൂപ്രണ്ട് പങ്കജ് ശ്രീവാസ്തവ പറഞ്ഞു.

രോഗിയെ കട്ടിലില്‍ കെട്ടിയിട്ട സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ആരെയും വെറുതേ വിടില്ലെന്നും മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ ട്വീറ്റുചെയ്തു. അന്വേഷണത്തിനും ശക്തമായ നടപടിക്കും അദ്ദേഹം ഉത്തരവിട്ടു. അതേസമയം, രോഗിയെ തുകയൊടുക്കാതെയാണ് ആശുപത്രിയില്‍നിന്ന് വിട്ടയച്ചതെന്നാണ് ആശുപത്രിയധികൃതര്‍ സംഭവത്തില്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button