CricketLatest NewsNewsSports

ഐപിഎല്ലില്‍ വംശീയ അധിക്ഷേപം ; സമിക്കു മറുപടിയുമായി പഠാനും പട്ടേലും

മുംബൈ: ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ പ്രസ്താവനയായിരുന്നു വെസ്റ്റ് ഇന്‍ഡീസ് താരം ഡാരന്‍ സമി നടത്തിയത്. താന്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുന്ന കാലത്ത് വംശീയമായി അധിക്ഷേപിക്കപ്പെട്ടിരുന്നതായി ആയിരുന്നു താരം പറഞ്ഞിരുന്നത്. 2013, 2014 സീസണുകളിലാണ് ഡാരന്‍ സമി സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ കളിച്ചിരുന്നത്. എന്നാല്‍ സമിയുടെ പ്രസ്താവനയെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഇക്കാലയളവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ സമിയുടെ സഹതാരങ്ങളായി കളിച്ച ഇര്‍ഫാന് പഠാനും പര്‍ഥീവ് പട്ടേലും.

ഇക്കാലത്ത് സമിക്കെതിരെ വംശീയാധിക്ഷേപം ഉണ്ടായതായി അറിയില്ലെന്ന് ഒപ്പം കളിച്ചിരുന്ന പാര്‍ഥിവ് പട്ടേല്‍, വേണുഗോപാല്‍ റാവു, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ പ്രതികരിച്ചു. എന്നാല്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ ആളാകാനും കയ്യടി നേടാനും ആരാധകര്‍ ഓരോന്നു വിളിച്ചുപറയുന്നത് പതിവാണെന്നും അത് വംശീയാധിക്ഷേപം ഉദ്ദേശിച്ചല്ലെന്നും എന്നാല്‍ അതു പലപ്പോഴും പരിധി വിട്ടുപോകുമെന്നും പഠാന്‍ പറഞ്ഞു. ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇത്തരം പ്രവണത പതിവാണെന്നും അതുകൊണ്ടുതന്നെ നമ്മുടെ ആളുകള്‍ക്ക് ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം അത്യാവശ്യമാണെന്നും പഠാന്‍ പറഞ്ഞു.

യുഎസില്‍ പൊലീസിന്റെ പീഡനത്തിന് ഇരയായ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ലോയ്ഡ് കൊല്ലപ്പെട്ടതിനു പിന്നാലെ വംശീയവെറിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഐപിഎല്ലിനിടെ താനും ശ്രീലങ്കന്‍ താരം തിസാര പെരേരയെയും വംശീയാധിക്ഷേപം നേരിട്ടതായി സമി വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button