മുംബൈ: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം വിരാട് കോഹ്‌ലിയെ ഓപ്പണറായി ഇറക്കണമെന്ന പാർഥിവ് പട്ടേലിന്റെ വാദത്തെ വിമർശിച്ച് മുന്‍ ഇന്ത്യൻ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കോഹ്‌ലിയെ ഓപ്പണറാക്കുന്നത് സംബന്ധിച്ച് വെറുതെ മണ്ടത്തരങ്ങള്‍ പറയാതിരിക്കുവെന്നും നേരത്തെ വിക്കറ്റ് പോയാല്‍ കോഹ്‌ലിയാണ് ടീമിന് ആവിശ്യമെന്നും ഗംഭീര്‍ പറഞ്ഞു.
‘കോഹ്‌ലിയെ ഓപ്പണറാക്കുന്നത് സംബന്ധിച്ച് വെറുതെ മണ്ടത്തരങ്ങള്‍ പറയാതിരിക്കൂ. രോഹിത് ശര്‍മ അവിടെ ഉള്ളപ്പോള്‍ കോഹ്‌ലിക്ക് ഓപ്പണറാവാന്‍ സാധിക്കില്ല. ഓപ്പണര്‍മാര്‍ 10 ഓവറെങ്കിലും ബാറ്റ് ചെയ്താല്‍ മൂന്നാമനായി സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാം. എന്നാല്‍, നേരത്തെ വിക്കറ്റ് പോയാല്‍ കോഹ്‌ലിയെ ആണ് ആവിശ്യം’ ഗംഭീര്‍ പറഞ്ഞു.
Read Also:- ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ!
നേരത്തെ, കെഎല്‍ രാഹുലിനെ പുറത്തിരുത്തി നായകന്‍ രോഹിത് ശര്‍മക്കൊപ്പം മുന്‍ നായകന്‍ വിരാട് കോഹ്‌ലിയെ ഓപ്പണറാകുമെന്ന് മുൻ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ പറഞ്ഞിരുന്നു. കോഹ്‌ലിയുടെ ഓപ്പണിംഗിലെ പ്രകടനം മികച്ചതാണെന്നും അതുകൊണ്ട് തന്നെ രോഹിത് ശര്‍മക്കൊപ്പം കോഹ്‌ലി ഓപ്പണറാവണമെന്നാണ് പാര്‍ഥിവ് പട്ടേല്‍ സൂചിപ്പിച്ചത്.
Post Your Comments