കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് അഞ്ചുപേർ കൂടി തിങ്കളാഴ്ച കുവൈറ്റിൽ മരിച്ചു. 122 ഇന്ത്യക്കാർ ഉൾപ്പെടെ 662 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 269ഉം, രോഗം സ്ഥിരീകരിച്ചവർ 32,510ഉം ആയി. 1037 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗം മുക്തി നേടിയവരുടെ എണ്ണം 21,242 ആയി ഉയർന്നു. 10,999 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 166 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
Also read : ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ഇന്ത്യക്കാരെ കൂടാതെ കുവൈട്ടികൾ 340, ഇൗജിപ്തുകാർ 46, ബംഗ്ലാദേശികൾ 36 എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റു രാജ്യക്കാർ. ഫർവാനിയ ഗവർണറേറ്റിൽ 201, അഹ്മദി ഗവർണറേറ്റിൽ 188 , ജഹ്റ ഗവർണറേറ്റിൽ 123, ഹവല്ലി ഗവർണറേറ്റിൽ 98, കാപിറ്റൽ ഗവർണറേറ്റിൽ 52 എന്നിങ്ങനെയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.
കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള പോരാട്ടം കടുപ്പിച്ച് യുഎഇ. രോഗബാധിതരില്‍ 55 ശതമാനം പേരും സുഖം പ്രാപിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗമുക്തി നേടുന്നവരുടെ ആഗോള ശരാശരിയെക്കാള്‍ കൂടുതലാണ് യുഎഇയില്‍ രോഗമുക്തി നേടുന്ന ആളുകളെന്ന് ഖലീജ് ടൈംസ്’ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ലോകത്ത് ആകെ 48 ശതമാനം പേരാണ് രോഗ മുക്തരാകുമ്പോൾ. എന്നാല്‍ യുഎഇയില്‍ 55 ശതമാനം പേര്‍ സുഖം പ്രാപിക്കുന്നു. അതേസമയം 24 മണിക്കൂറിനിടെ 52,996പേരിൽ കൂടി കോവിഡ് പരിശോധന നടത്തിയതോടെ 25 ലക്ഷം ആളുകളെയാണ് രാജ്യത്ത് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയും വ്യക്തിശുചിത്വം പാലിച്ചും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കഴിയണമെന്ന് യുഎഇയിലെ ജനങ്ങളോട് ആരോഗ്യ വിഭാഗം വക്താവ് ഡോ ഫരീദ അല്‍ ഹൊസാനി നിർദേശിച്ചു.
Post Your Comments