ദോഹ : ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് കാരയാപ്പ് സ്വദേശി സിദ്ദിഖ് (48)ആണ് മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുൻപാണ് ഇദ്ദേഹത്തെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ തന്നെയുണ്ടായിരുന്ന മറ്റ് രോഗങ്ങള്‍ കൂടി ഗുരുതരമായതോടെ ആരോഗ്യനില വഷളാവുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. പതിനാറ് വര്‍ഷത്തോളായി ഖത്തറില്‍ ലിമോസിന്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു സിദ്ദിഖ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കും.
Post Your Comments