പാലക്കാട്: സ്‌ഫോടകവസ്‌തു കഴിച്ച് കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്ക് വേണ്ടി അഡ്വ.ആളൂർ ഹാജരാവും. കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നാം പ്രതി വിൽസൺ ജോസഫിന് വേണ്ടി ആളൂർ അസോസിയേറ്റിലെ അഭിഭാഷകൻ ഷെഫിൻ അഹമ്മദ് ഹാജരായിരുന്നു. കേസിൽ മുഖ്യപ്രതികളായ എസ്റ്റേറ്റ് ഉടമ അബ്ദുൽ കരീമിനും മകൻ റിയാസുദീനും വേണ്ടി ആളൂർ തന്നെ ഹാജരാകും എന്നാണ് സൂചന.
Read also: അധിക വൈദ്യുതിബിൽ ജനങ്ങൾക്ക് ഇരുട്ടടിയാകുന്നു: കെ.എസ്.ഇ.ബി ഓഫീസുകൾ കയറിയിറങ്ങി ഉപഭോക്താക്കൾ
വനം – വന്യജീവി സംരക്ഷണ നിയമ പ്രകാരവും സ്ഫോടക വസ്തു കൈവശം വെച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം പ്രതികൾ മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തുന്നുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ അന്വേഷണ സംഘത്തിന് മുൻപിൽ കീഴടങ്ങാനാണ് സാധ്യത.
Post Your Comments