തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയായി ലോക്ഡൗൺ കാലത്തെ അധിക വൈദ്യുതിബിൽ. ഇത്തവണ പലരുടെയും റീഡിങ് എടുത്തിട്ടുള്ളത് രണ്ടരമാസം കഴിഞ്ഞാണ്. കൂടുതൽ ഉപയോഗത്തിന് കൂടുതൽനിരക്ക് എന്ന സ്ലാബ് സമ്പ്രദായമാണ് കെ.എസ്.ഇ.ബി.യിലുള്ളത്. അതുകൊണ്ടുതന്നെ വർധിച്ച ബിൽ നൽകിയപ്പോൾ മിക്കവരും ഉയർന്ന സ്ലാബുകളിലായി. ഇതോടെ, ഉപയോഗിച്ച യൂണിറ്റിന് മുഴുവൻ കൂടിയനിരക്ക് നൽകേണ്ടിവന്നു.
Read also: അണ്‍ലോക്ക് ഒന്ന് ആദ്യഘട്ടം ഇന്നുമുതല്‍; പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ
അതേസമയം ഇക്കാര്യം ചൂണ്ടിക്കാണിച്ചാൽ തുകകുറച്ചുനൽകാമെന്നാണ് കെ.എസ്.ഇ.ബി. അധികൃതർ വ്യക്തമാക്കുന്നത്. ഇതോടെ ഭൂരിഭാഗം ഉപഭോക്താക്കളും ഓഫീസുകൾ കയറിയിറങ്ങുകയാണ്. കഴിഞ്ഞതവണ മീറ്റർ റീഡിങ് എടുക്കാതെ ശരാശരിബില്ലാണ് നൽകിയിരുന്നത്. ഇത്തവണ ഇതിന്റെ ബാക്കി തുകകൂടി ഉൾപ്പെടുത്തി പുതിയ ബില്ലും നൽകിയിട്ടുണ്ട്.
Post Your Comments