കോട്ടയം : ഷീബ സാലി കൊലക്കേസ് , പ്രതി ബിലാല്‍ കൂടുതല്‍ ബുദ്ധിമാന്‍. തെളിവുകള്‍ നിരത്തി പൊലീസ് . ബിലാലിന് മാനസിക അസ്വോസ്ഥ്യമില്ലെന്ന് പൊലീസ് പറയുന്നു. തെളിവുകള്‍ നശിപ്പിക്കാനുള്ള പ്രതിയുടെ ശ്രമം വിലയിരുത്തിയാണു പൊലീസിന്റെ ഈ നിഗമനം. തലയ്ക്കടിച്ച ശേഷം ഷീബയെ കെട്ടിമുറുക്കാന്‍ ഉപയോഗിച്ച ഇരുമ്പുകമ്പി മുറിക്കാന്‍ വീട്ടില്‍ നിന്ന് എടുത്ത കത്തികളിലും കത്രികയിലും വിരലടയാളം പതിഞ്ഞിട്ടുള്ളതു കൊണ്ടാകാം ബിലാല്‍ അതൊക്കെ വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോയതെന്നു പൊലീസ് കരുതുന്നു.
Read Also : കോട്ടയം ഷീബ സാലി കൊല : കൊലയ്ക്കും കൊല ചെയ്ത രീതിയും ‘ജോസഫ്’ സിനിമയുമായി സാമ്യം
ഷീബയുടെ വീട്ടില്‍ നിന്നു മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതു തെറ്റായ ടവര്‍ ലൊക്കേഷനിലൂടെ പൊലീസിന്റെ വഴി തിരിച്ചുവിടാനായിരിക്കാം. ഷീബയെയും അബ്ദുല്‍ സാലിയെയും ആക്രമിച്ചതിനു ശേഷം വീട്ടിലെ ലൈറ്റുകള്‍ ഓഫ് ചെയ്തതിനു ശേഷമാണു പാചകവാതക സിലിണ്ടറില്‍ നിന്നു ഗ്യാസ് തുറന്നുവിട്ടത്.
ആരെങ്കിലും ലൈറ്റ് ഓണ്‍ ചെയ്താല്‍ തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടാകുമെന്നു പ്രതി കരുതിയിരിക്കാമെന്ന് അന്വേഷണ സംഘാംഗമായ കടുത്തുരുത്തി എസ്‌ഐ ടി.എസ്. റെനീഷ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാകണം ഇയാള്‍ മോഷ്ടിച്ച കാര്‍ ആലപ്പുഴ വരെ ഓടിച്ചുകൊണ്ടുവന്നത്. ആലപ്പുഴയില്‍ എത്തിയ ശേഷം കെഎസ്ആര്‍ടിസി ബസുകള്‍ മാറിക്കയറിയാണ് എറണാകുളത്ത് എത്തിയത്. 130 കിലോയാണു ബിലാലിന്റെ ശരീരഭാരമെന്നും പൊലീസ് പറഞ്ഞു.
Post Your Comments