കോട്ടയം : കോട്ടയം താഴത്തങ്ങാടിയില്‍ ഷീബ സാലി എന്ന വീട്ടമ്മയുടെ കൊലയ്ക്ക് സിനിമയുമായി സാമ്യം. സിനിമയുടെ തുടക്കത്തില്‍ വയോധിക ദമ്പതികളെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാന്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ ജോസഫ് വരുന്നുണ്ട്.ആക്രമിക്കപ്പെട്ടവരുടെ വീടിന് അടുത്തുള്ള, അവരുമായി അടുപ്പമുള്ള ഒരു ചെറുപ്പക്കാരനാണ് പിടിയിലാകുന്നത്. ഷീബ വധക്കേസില്‍ പ്രതിയായ മുഹമ്മദ് ബിലാല്‍ നേരത്തേ ഇവരുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചയാളാണ്.
മുന്‍വാതിലില്‍ ബലപ്രയോഗങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാല്‍ അകത്തു നിന്നൊരാളാണ് തുറന്നുകൊടുത്തതെന്ന് ജോസഫ് ഊഹിക്കുന്നു. ഷാനി മന്‍സിലിലും നടന്നത് അതുതന്നെ.
സിനിമയില്‍ അടുപ്പത്തിരുന്ന ചായപ്പാത്രം കത്തിക്കരിഞ്ഞിരുന്നു. അതില്‍ നിന്നാണ്, വന്നയാള്‍ക്ക് ചായയെടുക്കാന്‍ പോകുമ്പോഴാണ് കുറ്റകൃത്യം നടന്നതെന്ന് ജോസഫ് ഊഹിക്കുന്നത്. ഇവിടെയും വന്നയാള്‍ക്ക് ഭക്ഷണമുണ്ടാക്കാന്‍ ഒരുക്കം.
സിനിമയില്‍ യുവാവ് സോഫയില്‍ ഇരുന്ന രീതിയും വായിച്ച മാഗസിനിലെ പേജുമൊക്കെ കണ്ടെത്തി അതൊരു യുവാവാണെന്ന് ഉറപ്പിക്കുന്നുണ്ട്. ഇവിടെ ഷോക്കടിപ്പിക്കാനുള്ള ശ്രമം നോക്കി ഇലക്ട്രിക്കല്‍ ജോലി അറിയുന്ന ആളാണ് പ്രതിയെന്ന നിഗമനത്തില്‍ പൊലീസ് എത്തുന്നുണ്ട്.
സിനിമയില്‍ ടവര്‍ ലൊക്കേഷനും കൂടി നോക്കിയാണ് പ്രതിയെന്ന് ഉറപ്പിക്കുന്നത്. ഇവിടെയും ടവര്‍ ലൊക്കേഷന്‍ സഹായകമായി.
Post Your Comments