Latest NewsKeralaNattuvarthaNews

കേരളത്തിൽ 10 വർഷത്തിനിടെ ചരിഞ്ഞത് 836 കാട്ടാനകളെന്ന് റിപ്പോർട്ട്

അസ്വാഭികമായ സാഹചര്യത്തില്‍ ചരിഞ്ഞത് 64 കാട്ടാനകളാണ്

തിരുവനന്തപുരം; കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കേരളത്തില്‍ ചരിഞ്ഞത് 836 കാട്ടാനകള്‍, പ്രായമായും അസുഖം ബാധിച്ചും 772 ആനകള്‍ ചരിഞ്ഞു. 2012 ലെ സെന്‍സസില്‍ കേരളത്തില്‍ 6,177 കാട്ടാനകളാണുണ്ടായിരുന്നതെങ്കില്‍ 2019ല്‍ ഇത് 5,706 ആയി കുറഞ്ഞിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിയ്ക്കുന്നത്.

ഇതില്‍ അസ്വാഭികമായ സാഹചര്യത്തില്‍ ചരിഞ്ഞത് 64 കാട്ടാനകളാണ്. അതേസമയം 2019-20 വര്‍ഷത്തിലെ കണക്കനുസരിച്ച്‌ 3 ആനകളാണ്. 2015-16 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ കാട്ടാനകള്‍ അസ്വാഭാവിക സാഹചര്യത്തില്‍ ചരിഞ്ഞത്. വനംവകുപ്പ് അസ്വഭാവിക മരണങ്ങളായി പരിഗണിക്കുന്നത് വേട്ടക്കാര്‍ കൊല്ലുന്നതും സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചും വാഹനങ്ങള്‍ തട്ടിയും വൈദ്യുതി വേലികളില്‍ കുടുങ്ങിയും ആനകള്‍ ചരിയുന്നതിനെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button