Latest NewsNewsIndia

ബില്‍ അടച്ചില്ല;രോഗിയുടെ കയ്യും കാലും കിടക്കയില്‍ കെട്ടിയിട്ട് ആശുപത്രി അധികൃതര്‍

ഭോപ്പാല്‍ : ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വയോധികനെ ആശുപത്രി കിടക്കയില്‍ കെട്ടിയിട്ട് ക്രൂരത. മധ്യപ്രദേശിലെ ഷാജാപൂറിലാണ് സംഭവം. 11,000 രൂപ ബില്‍ അടക്കാത്തതിനെ തുടര്‍ന്നാണ് വയോധികന്റെ ‌ കാലുകളും കൈകളും ആശുപത്രി അധികൃതര്‍ കെട്ടിയിട്ടതെന്ന് ഇദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.

‘രോഗിയെ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് 5,000 രൂപ അടച്ചു. എന്നാല്‍, ചികിത്സ കുറച്ചു ദിവസം കൂടി നീണ്ടു നില്‍ക്കുകയായിരുന്നു. പക്ഷേ, ബാക്കി തുക അടയ്ക്കാന്‍ സാധിച്ചില്ല’, ഇദ്ദേഹത്തിന്റെ മകള്‍ പറഞ്ഞു.

എന്നാൽ അദ്ദേഹം അപസ്മാര രോഗിയായതിനാലാണ് കയ്യും കാലും കെട്ടിയിട്ടതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.’ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ കാരണം അദ്ദേഹത്തിന് അപസ്മാരമുണ്ടായിരുന്നു. സ്വയം പരിക്കേല്‍പ്പിക്കാതിരിക്കാനാണ് ഞങ്ങള്‍ കെട്ടിയിട്ടത്,’ ആശുപത്രിയിലെ ഒരു ഡോക്ടര്‍ പറഞ്ഞു. ഒപ്പം ചികിത്സാ ബില്‍ ആശുപത്രി അധികൃതര്‍ തന്നെ അടച്ചെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവത്തില്‍ ആശുപത്രിയ്‌ക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ജില്ലാ ആശുപത്രിയും അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button