ഗാന്ധിനഗർ : ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍. വോട്ടര്‍മാരെ വഞ്ചിച്ച എംഎല്‍എമാരെ ചെരുപ്പൂരി അടിക്കണം. ലോക്സഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ അത് നേടാന്‍ അവര്‍ പാടുപെടുകയാണ്. അതിനാല്‍, ഒരോ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും അവരുടെ എണ്ണം കൂട്ടാന്‍ അവര്‍ പലതും ചെയ്യുന്നു. തരംപോലെ രൂപം മാറുന്ന എംഎല്‍എമാര്‍ക്ക് മുന്‍പ് ചെയ്തതുപോലെ ഉപതെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കണമെന്നു ഹാര്‍ദിക് വിമർശിച്ചു.
Also read : കൊറോണ വൈറസിനെ തുരത്താന്‍ വാക്സിന് എത്തുന്നു : വിശദാംശങ്ങള്‍ പങ്കുവെച്ച് മരുന്ന് കമ്പനി
കാലുവാരുന്നവര്‍ക്ക് ശിക്ഷാനടപടികള്‍ നല്കി ജനാധിപത്യത്തില്‍ വിശ്വാസം പുനസ്ഥാപിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവാദിത്തമുണ്ട് വോട്ടര്‍മാരുടെ വിശ്വാസം തകര്‍ക്കുകയും പാര്‍ട്ടികള്‍ മാറുകയും ചെയ്യുന്ന അത്തരം എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹാർദിക് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് എംഎല്‍എമാര്‍ രാജിവച്ചതോടെ കോണ്‍ഗ്രസ് തങ്ങളുടെ 65 എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റി. ജൂണ്‍ 19-ന് നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments