ലണ്ടന്‍: കൊറോണ വൈറസിനെ തുരത്താന്‍ വാക്സിന്‍ എത്തുന്നു .വിശദാംശങ്ങള്‍ പങ്കുവെച്ച് മരുന്ന് കമ്പനി. ബ്രിട്ടീഷ് കമ്പനിയാണ് അവകാശവാദവുമായി രംഗത്് വന്നിരിക്കുന്നത്. നിലവില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ വിജയമായാല്‍ സെപ്റ്റംബര്‍ മാസത്തോടെ വാക്സിന്‍ വിപണിയിലെത്തിക്കുമെന്നാണ് ആസ്ട്രസെനക്ക കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. .വാക്സിന്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ മനുഷ്യരില്‍ പുതിയ വാക്സിന്‍ സുരക്ഷിതമാണോ എന്നാണ് പരിശോധിക്കുന്നത്.
read also : ഒക്ടോബര്‍ അവസാനത്തോടെ കോവിഡ് വാക്സിന്‍ തയ്യാറാകുമെന്ന് ആഗോള മരുന്ന് ഭീമന്‍ ഫൈസര്‍
രണ്ടാം ഘട്ടത്തിലാണ് വാക്സിന്‍ പ്രയോഗിച്ചവരില്‍ രോഗത്തിനെതിരെയുള്ള പ്രതിരോധശേഷി പരീക്ഷിക്കുന്നത്.വാക്സിന്റെ സുരക്ഷിതത്വം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും രണ്ടാം ഘട്ട പരീക്ഷണത്തില്‍ ലഭ്യമാകും.സെപ്റ്റംബര്‍ മാസത്തോടെ 200 കോടിയോളം ഡോസ് വാക്സിന്റെ നിര്‍മാണം ആരംഭിക്കുമെന്നാണ് ആസ്ട്ര സെനാക്ക കമ്പനി നേതൃത്വം വ്യക്തമാക്കുന്നത്.
Post Your Comments