Latest NewsNewsInternational

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്

മുംബൈ : അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് . പാക് സർക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ചില മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കറാച്ചിയിലെ സൈനികാശുപത്രിയിലാണ് ദാവൂദ് ഇബ്രാഹിമും ഭാര്യയും ചികിത്സയിലുള്ളതെന്നാണ് പുറത്തു വരുന്ന വാർത്തകൾ.

ദാവൂദിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും ക്വാറന്റീനിലാണെന്നാണ് പുറത്തു വരുന്ന വിവരം. 1993-ലെ മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിം പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ പാകിസ്ഥാനിൽ ഒളിച്ചു കഴിയുന്നതായാണ് വിവരം. 2003-ൽ അമേരിക്ക ദാവൂദ് ഇബ്രാഹിമിനെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തലയ്ക്ക് 25 ദശലക്ഷം ഇനാം പ്രഖ്യാപിച്ചിരിക്കുന്ന കുറ്റവാളിയാണ് ദാവൂദ്.

അതേസമയം, പാകിസ്ഥാനിൽ ഇതുവരെ 89,249 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,838 പേർ മരിച്ചു. 31,198 പേർ രോഗമുക്തിയും നേടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button