KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് 19 : ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച ദിവസം

10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം പകര്‍ന്നു. 3 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

തിരുവനന്തപുരം • കേരളത്തിൽ വെള്ളിയാഴ്ച 111 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവരില്‍ 50 പേർ വിദേശത്തുനിന്നും 48 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം പകര്‍ന്നു. 3 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

ഫലം പോസിറ്റീവായത് ജില്ല തിരിച്ച്

പാലക്കാട് – 40
മലപ്പുറം – 18
പത്തനംതിട്ട-11
എറണാകുളം- 10
തൃശൂര്‍- 8
തിരുവനന്തപുരം- 5
ആലപ്പുഴ-5
കോഴിക്കോട്-4
ഇടുക്കി –3
വയനാട്- 3
കൊല്ലം- 2
കോട്ടയം -1
കാസര്‍ഗോഡ്- 1

ഇന്ന് 22 പേര്‍ക്ക് രോഗം ഭേദമായി. തിരുവനന്തപുരം 1, കോഴിക്കോട് 1 ,ആലപ്പുഴ 4 ,എറണാകുളം 4 , തൃശൂര്‍ 5, കാസര്‍ഗോഡ് 7 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്.

ഇതുവരെ 1697 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതിൽ 973 പേർ ഇപ്പോൾ ചികിത്സയിലാണ്. 177106 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1545 പേർ ആശുപത്രികളിലുമാണ്. 247 വെള്ളിയാഴ്ച പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button