Latest NewsKeralaNews

സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് ആന ചെരിഞ്ഞ സംഭവം; പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചതായി വനം വകുപ്പ്‌

പാലക്കാട്: സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി ചീഫ് കണ്‍വര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) പ്രമോദ് കുമാര്‍. രണ്ടു പേരേ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവത്തില്‍ വനം വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൈതച്ചക്ക തോട്ടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Read also: യാത്ര പാസെടുത്ത് മടങ്ങാനിരുന്ന മലയാളി യുവാവ് ചെന്നൈയില്‍ ജീവനൊടുക്കി,, സാധിക്കുമെങ്കില്‍ മൃതദേഹം നാട്ടില്‍ അടക്കംചെയ്യണമെന്ന് ആത്മഹത്യ കുറിപ്പ്

മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് വനമേഖലയിലാണ് 15 വയസ്സുള്ള പിടിയാന ചെരിഞ്ഞത്. സ്‌ഫോടകവസ്‌തു അടങ്ങിയ പൈനാപ്പിള്‍ തിന്നപ്പോള്‍ പൊട്ടിത്തെറിച്ചു മേല്‍ത്താടിയും കീഴ്‌ത്താടിയും തകര്‍ന്നു. മുറിവു പഴുത്തതോടെ തീറ്റയെടുക്കാന്‍ പോലും കഴിയാതെ കാട്ടാന പുഴയില്‍ മുഖം താഴ്‌ത്തി നിൽക്കുകയായിരുന്നു. മെയ്‌ 23നു പുഴയില്‍ ആനയെ കണ്ട വനം ഉദ്യോഗസ്ഥര്‍ കാട്ടിലേക്കു തിരിച്ചയയ്ക്കാന്‍ ശ്രമിച്ചെങ്കിലും പോയില്ല. കരയിലെത്തിച്ചു ചികിത്സ നല്‍കാന്‍ 2 കുങ്കിയാനകളെ എത്തിച്ചെങ്കിലും 27ന് ഉച്ചയോടെ ആന ചെരിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button