മിനിയാപോളിസ്: മിനിയാപോളിസില്‍ ജോര്‍ജ് ഫ്ലോയിഡ് എന്ന ഒരു കറുത്തവര്‍ഗക്കാരനെ പൊലീസുകാരനായ ഡെറിക്ക് ചൗവിന്‍ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ പ്രതിഷേധം കത്തുകയാണ്. ഇതിന് പിന്നാലെ ചൗവിനില്‍ നിന്ന് വിവാഹമോചനം വേണമെന്ന ആവശ്യവുമായി ഹര്‍ജി നല്‍കിയിരിക്കുകയാണ് അയാളുടെ ഭാര്യയായ ലാവോസ് സ്വദേശി കെല്ലി ചൗവിന്‍. തന്റെ പേരിന്റെ കൂടെയുള്ള ‘ചൗവിന്‍’ എന്ന ഭര്‍തൃനാമം മാറ്റിക്കിട്ടണം എന്ന ആവശ്യവും ഹര്‍ജിയിലുണ്ട്. ചൗവിന്റെ മേല്‍ കൊലക്കുറ്റം ചുമത്തപ്പെടുന്നതിന്റെ തലേന്നാണ് അയാളുമായി വേര്‍പിരിയാനാണ് തീരുമാനമെന്ന് തന്റെ തീരുമാനമെന്ന് കെല്ലി അറിയിച്ചത്.
തങ്ങളുടെ ഓക്ക്ഡെയ്ല്‍, മിന്നസോട്ട, വിന്‍ഡെര്‍മിയര്‍, ഫ്ലോറിഡ എന്നിവിടങ്ങളിലുള്ള വീടുകളില്‍ തനിക്കുമാത്രമാണ് അവകാശമെന്നും ജോയിന്റ് അക്കൗണ്ടുകളില്‍ ഉള്ള പണവും, വാങ്ങിയ കാറുകളും തുല്യമായി പങ്കിടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കെല്ലിക്ക് ഫ്ലോയിഡിന്റെ അസ്വാഭാവിക മരണത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും ബന്ധുക്കളെ തന്റെ കക്ഷി അനുശോചനങ്ങള്‍ അറിയിക്കുന്നു എന്നും കെല്ലിയുടെ അഭിഭാഷകന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
Post Your Comments