വാഷിംഗ്‍ടണ്‍: അമേരിക്കയിലെ മിനസോട്ടയിസെ മിനിയ പോളിയയിൽ യു.എസ്. പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ജോര്‍ജ് ഫ്ലോയിഡിന്റെ പേരിൽ തന്നെ ഇനി ആ തെരുവ് അറിയപ്പെടും. ചിക്കാഗോ അവന്യൂ എന്ന് അറിയപ്പെടുന്ന മിനിയ പോളിയയിലെ 37 നും 39 നും ഇടയിലുള്ള തെരുവുകളാണ് ഇനി ജോര്‍ജ് ഫ്ലോയിഡിന്റെ പേരിൽ അറിയപ്പെടുക.
Read also: ചതി സഹജ സ്വഭാവം; ലഡാക്കിന് പിന്നാലെ അരുണാചലിലും സംഘര്‍ഷ നീക്കവുമായി ചൈന
തെരുവിന്റെ പുന:നാമകരണം സിറ്റി കൗൺസിൽ വെള്ളിയാഴ്ച അംഗീകരിച്ചു. മേയർ ജേക്കബ് ഫ്രെ ഉടൻ തന്നെ ഇതിൽ നടപടിയെടുക്കുമെന്ന് മേയറുടെ ഓഫീസ് പ്രഖ്യാപിച്ചു.
ഒരു കടയില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കാനെത്തിയ പൊലീസുകാരായിരുന്നു നിരായുധനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കഴുത്തില്‍ കാല്‍ മുട്ട് അമര്‍ത്തി അദ്ദേഹത്തെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പൊലീസുകാരനായ ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.
അമേരിക്കയിൽ ഈ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ജോര്‍ജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് അറ്റ്‍ലാന്‍റ, കെന്‍റക്കി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച് ജനങ്ങൾ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു.
Post Your Comments