പടക്കം നിറച്ച പൈനാപ്പിൾ കഴിച്ച് ആന ചെരിഞ്ഞ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ആനയുടെ നീതിക്കായി ഓൺലൈൻ പരാതിയിൽ ഒപ്പു ശേഖരണം ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. Change.orgയിലാണ് ഒപ്പു ശേഖരണം ആരംഭിച്ചത്. 50,000 പേർ ഓൺലൈൻ പരാതിയിൽ ഒപ്പിട്ടിട്ടുണ്ട്. ഇത്തരം ഗുരുതര കുറ്റകൃത്യം ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ എത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി കമൽഗണത്ര എന്നയാളാണ് പരാതി ആരംഭിച്ചിരിക്കുന്നത്.
Read also: കോവിഡ്: കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പിബി
സൈലന്റ് വാലിയോട് ചേർന്നുള്ള മണ്ണാർക്കാട് ഫേറസ്റ്റ് റേഞ്ചിലെ വെള്ളിയാർ പുഴയിലാണ് ആന ചെരിഞ്ഞത്. സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. 5 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചെരിഞ്ഞത്. മീൻപിടിക്കാൻ വെച്ച തോട്ട കൊണ്ടേറ്റ വായിലെ വലിയ മുറിവാണ് ആനയുടെ മരണത്തിനിടയാക്കിതെന്നായിരുന്നു വനം വകുപ്പിന്‍റെ ആദ്യ നിഗമനം. എന്നാൽ ആനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതായി കണ്ടെത്തുകയായിരുന്നു.
Post Your Comments