തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കുന്നതിൽ ആശങ്കയോടെ ആരോഗ്യവകുപ്പ്. ഇന്നലെമാത്രം രണ്ടു ഡോക്ടര്‍മാരുള്‍പ്പടെ അഞ്ച് ആരോഗ്യപ്രവര്‍ത്തകരാണ് രോഗബാധിതരായത്. ഇതിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് രോഗം ബാധിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. കൊല്ലത്ത് പുനലൂര്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനും കടയ്ക്കല്‍ ആശുപത്രിയിലെ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിരുന്നു.
Read also: ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി നൽകി ലോകാരോഗ്യസംഘടന
അതേസമയം സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാകുന്നത് നിശബ്ദ രോഗവ്യാപനത്തിന്റെ സൂചനയാണ് നൽകുന്നതെന്നാണ് വിദഗ്‌ധര്‍ വ്യക്തമാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സ്രവപരിശോധന വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും ഉയരുകയാണ്. ആശുപത്രികളിലെത്തുന്ന പ്രതിരോധ ശേഷി കുറവുളള അത്യാസന്ന രോഗികളുടേയും ഗര്‍ഭിണികളുടേയും സ്രവപരിശോധന നിര്‍ബന്ധമാക്കണമെന്നും സർക്കാർ ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കുന്നു.
Post Your Comments