ജനീവ : ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ക്ലിനിക്കല്‍ പരീക്ഷണം തുടരാമെന്ന് ലോകാരോഗ്യസംഘടന. മരുന്നിന്റെ സുരക്ഷസംബന്ധിച്ച് പുനപരിശോധന നടത്തിയെന്നും ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത് ആരംഭിക്കാന്‍ ശുപാര്‍ശ ചെയ്യുന്നുവെന്ന് സംഘടന ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. റെമിഡിസിവര്‍. ചില എച്ച്.ഐ.വി മരുന്നുകള്‍, എന്നിവ ഉപയോഗിച്ചുള്ള പരീക്ഷണം തുടരാനും സംഘടന അനുമതി നല്‍കി.
സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടി നേരത്തെ ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്താന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു. എന്നാൽ എന്നാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ഇല്ലെന്ന് വിദഗ്ധ സമിതി വിലയിരുത്തി. മുന്‍പുള്ള ട്രയല്‍ പ്രോട്ടോക്കോള്‍ തുടരണമെന്നും സംഘടന നിര്‍ദേശിക്കുന്നു.
നിലവില്‍ 35 രാജ്യങ്ങളില്‍ നിന്നായി 3500 പേരെയാണ് ക്ലിനിക്കല്‍ പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
Post Your Comments