വാഷിംഗ്ടണ്‍ : ലോകവന്‍ശക്തികളായ ചൈനയും അമേരിക്കയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ഇരുരാഷ്ട്രങ്ങളും തങ്ങള്‍ക്ക് അധീശത്വം തെളിയിക്കുന്ന മേഖലയായ സൗത്ത് ചൈനാ കടലില്‍ അമേരിക്ക തങ്ങളുടെ ഏറ്റവും വിനാശകാരിയായ ഡ്രോണ്‍ വിന്യസിച്ചു. ആര്‍-ക്യു-4 എമിഡ് എന്ന പേരിലുള്ള ഡ്രോണ്‍ ആണ് വിന്യസിച്ചത്
ഇതോടെ ഈ മേഖ വീണ്ടും സംഘര്‍ഷഭരിതമാകുകയാണ്. കോവിഡ് 19 ന്റെ ഉത്ഭവം സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഭിന്നതയ്ക്കിടയിലാണ് യുഎസ് ഏറ്റവും വിനാശകാരിയായ ഡ്രോണ്‍ വിന്യസിച്ചതെന്നത് ഏറ്റവും ശ്രദ്ധേയമാണ്. യുഎസിന്റെ ഈ നീക്കം ആഗോള രാഷ്ട്രങ്ങള്‍ വളരെ ആശങ്കയോടെയാണ് കാണുന്നത്.
200 ഓളം ചെറു ദ്വീപുകള്‍ ഉള്ള സൗത്ത് ചൈന കടല്‍ എന്നത് വലിയ ഊര്‍ജ്ജ ശേഖരമുള്ള പ്രദേശമായിട്ടാണ് കണക്കാക്കുന്നത്. ഈ മേഖലയുടെ പരമാധികാരം സംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാറുമുണ്ട്. ലോകത്തെ മൂന്നില്‍ ഒന്ന് കടല് മാര്‍ഗമുള്ള വ്യാപാരവും നടക്കുന്നത് ഈ മേഖലയിലൂടെയാണ്
ചൈനയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായി പ്രധാന തര്‍ക്കം നിലനില്‍ക്കുന്നതും ഈ മേഖലയിലെ ചില പ്രദേശങ്ങളിലെ അധികാരത്തെ സംബന്ധിച്ചാണ്. മലേഷ്യ, ഫിലിപൈന്‍സ് തുടങ്ങിയ രാജ്യങ്ങളുമായാണ് തര്‍ക്കം.
Post Your Comments