Latest NewsNewsInternational

നരേന്ദ്ര മോദിക്ക് നന്ദിസൂചകമായി 157ഓളം അമൂല്യമായ പുരാവസ്തുക്കള്‍ മടക്കി നല്‍കി അമേരിക്ക

വാഷിംഗ്ടണ്‍: യുഎസ് ഇന്ത്യയ്ക്ക് പുരാതനമായ 157 അമൂല്യ കലാവസ്തുക്കൾ തിരിച്ചുനൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിനിടെയാണ് ഇവ കൈമാറിയത്. നരേന്ദ്രമോദിക്ക് നന്ദിസൂചകമായാണ് അമൂല്യമായ പുരാവസ്തുക്കള്‍ അമേരിക്ക മടക്കി നല്‍കിയത്. 11ാം നൂറ്റാണ്ടിലെ പുരാവസ്തുക്കളാണ് മടക്കി നല്‍കിയവയില്‍ ഏറെയും. പുരാവസ്തുക്കള്‍ തിരിച്ചുനല്‍കിയ അമേരിക്കയുടെ നടപടിയെ മോദി അഭിനന്ദിച്ചു. ഇതില്‍ പുരാവസ്തുക്കളും ചില കരകൗശലവസ്തുക്കളും ഉള്‍പ്പെടുന്നു.

Also Read: അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മൊബൈല്‍ ദന്തല്‍ ക്ലിനിക്കിന് തുടക്കംകുറിച്ച് കെയര്‍ ആന്‍ഡ് ക്യൂവര്‍

ഇന്ത്യയിലേക്കു തിരിച്ചു വരുന്ന പുരാവസ്തുക്കളിൽ 71 എണ്ണം സാംസ്കാരിക കലാവസ്തുക്കളാണ്. ബാക്കി ഹൈന്ദവ, ജൈന, ബുദ്ധ മതങ്ങളുമായി ബന്ധപ്പെട്ട വിഗ്രഹങ്ങളോ ശിൽപങ്ങളോ ആണ്. 157 പുരാവസ്തുക്കളുടെ പട്ടികയിൽ പത്താം നൂറ്റാണ്ടിലെ മണൽക്കല്ലിൽ തീർത്ത രേവന്തയുടെ ഒന്നര മീറ്റർ ബാസ് റിലീഫ് പാനൽ മുതൽ 8.5 സെന്റിമീറ്റർ ഉയരം വരുന്ന 12 ആം നൂറ്റാണ്ടിലെ അതിമനോഹരമായ വെങ്കല നടരാജയും വരെ ഉൾപ്പെടുന്നു.ലക്ഷ്മി നാരായണൻ, ബുദ്ധൻ, വിഷ്ണു, ശിവപാർവ്വതി, 24 ജൈന തീർത്ഥങ്കരന്മാർ എന്നിവരുടെ പ്രശസ്തമായ ഭാവങ്ങളും മറ്റ് സാധാരണ പേരുകളില്ലാത്ത കങ്കലമൂർത്തി, ബ്രാഹ്‌മി, നന്ദികേശൻ എന്നിവയുമാണ് വെങ്കല ശേഖരത്തിലുള്ളത്.

ഇന്ത്യയിൽനിന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കടത്തിയ പുരാവസ്തുക്കൾ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. അനധികൃത വ്യാപാരവും മോഷണവും സാംസ്‌കാരിക വസ്തുക്കളുടെ കള്ളക്കടത്തും തടയാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും മോദിയും ബൈഡനും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button